Advertisement

ബൊളിവിയൻ പ്രസിഡന്റിന് രാഷ്ട്രീയ അഭയം നൽകി മെക്‌സിക്കോ

November 12, 2019
Google News 0 minutes Read

രാജിവെച്ച ബൊളിവിയൻ പ്രസിഡന്റ് ഇവോ മൊറാലിസിന് രാഷ്ട്രീയ അഭയം നൽകി മെക്‌സിക്കോ. മാനുഷിക പരിഗണനയും മൊറാലിസിന്റെ അഭ്യർത്ഥനയും പരിഗണിച്ചാണ് രാഷ്ട്രീയ അഭയം നൽകിയതെന്ന് മെക്‌സിക്കോ.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയായിരുന്നു മൊറാലിസിന്റെ രാജി. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്ന് അന്താരാഷ്ട്ര ഓഡിറ്റിങ് നടത്തിയ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്‌സും റിപ്പോർട്ട് നൽകി. തുടർന്ന് രാജ്യത്ത് സ്ഥിരതയും സമാധാനവും പുനസ്ഥാപിക്കുന്നതിനായി സ്ഥാനമൊഴിയണമെന്ന് ബൊളീവിയൻ സൈനിക മേധാവി വില്യംസ് കലിമാൻ ഞായറാഴ്ച മൊറാലസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഗത്യന്തരമില്ലാതെ മൊറാലസ് രാജിക്ക് തയ്യാറാവുകയായിരുന്നു. മാനുഷിക പരിഗണ മാത്രം കണക്കാക്കിയാണ് മൊറാലിസിന് അഭയം നൽകുന്നതെന്ന് മെക്‌സിക്കോ വ്യക്തമാക്കി. മെക്‌സിക്കോയുടെ തീരുമാനത്തോട് മൊറാലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, തന്നെ അധികാരത്തിൽ നിന്ന് താഴെ ഇറക്കിയ കറുത്ത ശക്തികളെ ചെറുത്ത് തോൽപ്പിക്കണമെന്ന് മൊറാലിസ് അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. 14 വർഷത്തോളം ബൊളിവിയയിൽ അധികാരത്തിലിരുന്ന ഇവോ മൊറാലസ് ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാഷ്ട്രത്തലവൻമാരിൽ ഒരാളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here