Advertisement

നീലേശ്വരം പാലത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

November 12, 2019
Google News 1 minute Read

കാസര്‍ഗോഡ് – കണ്ണൂര്‍ ദേശീയ പാതയില്‍ നീലേശ്വരം പാലത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നീലേശ്വരം പാലത്തിന്റെ റോഡ് തകര്‍ന്നതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്.
ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ജില്ലയുടെ വിവിധ മേഖലകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല.

ഈ മാസം അവസാനം ആരംഭിക്കുന്ന സംസ്ഥാന കലോത്സവത്തിനായി രണ്ടു വേദികള്‍ നീലേശ്വരത്ത് തയാറാവുന്നുണ്ട്. അതിനാല്‍ തന്നെ റോഡിന്റെ അപാകതയും ഗതാഗതകുരുക്കും എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. കലോത്സവം കണക്കിലെടുത്ത് അടിയന്തര നടപടികള്‍ക്ക് ഒരുങ്ങാനാണ് ദേശീയ പാത അധികൃതരുടെ തീരുമാനം. 150 മീറ്റര്‍ നീളത്തില്‍ മെക്കാഡം ടാറിംഗ് ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് നിലവിലെ ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here