തെരുവിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച് വിരാട് കോലി; വീഡിയോ വൈറൽ

തെരുവിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ബംഗ്ലാദേശിനെതിരായ ഡേനൈറ്റ് ടെസ്റ്റിനു മുന്നോടിയായി താരങ്ങൾ പിങ്ക് പന്തിൽ പരിശീലനം നടത്തുമ്പോഴാണ് ഇന്ത്യൻ നായകൻ പിള്ളേരോടൊപ്പം ‘കളിച്ചു’ നടക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം യൂസർ പങ്കു വെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഇൻഡോറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഒരു കൂട്ടം കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കോലിയാണ് വീഡിയോയിൽ ഉള്ളത്. കുട്ടികളോടൊപ്പം ഒരു പരസ്യ ചിത്രീകരണത്തിനായി എത്തിയ കോലി ഇടവേളക്കിടെയാണ് ഇവരോടൊപ്പം ക്രിക്കറ്റ് കളിച്ചത്. രണ്ട് പന്തുകൾ ഫേശ് ചെയ്യുന്ന കോലി രണ്ടാമത്തെ പന്ത് അടിച്ച് ദൂരെക്കളയുകയാണ്.

ഈ മാസം 22നാണ് ഇന്ത്യ-ബംഗ്ലാദേശ് ഡേനൈറ്റ് ടെസ്റ്റ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാമത്തേതാണ് ഇത്. ഇന്ത്യ ആദ്യമായി കളിക്കുന്ന ഡേനൈറ്റ് ടെസ്റ്റ് മത്സരം എന്ന നിലയിൽ ആവേശത്തോടെയാണ് ആരാധകർ ഈ മത്സരത്തെ സമീപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More