രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി കൊല്ലം സ്വദേശിനി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർ എന്ന പദവി കൊല്ലം സ്വദേശിനി എസ് സുശ്രീ. കൊല്ലം അഞ്ചൽ സ്വദേശിനിയായ സുശ്രീ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് യോഗ്യത നേടുകയായിരുന്നു. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ സുശ്രീ തിങ്കളാഴ്ച ഒഡീഷ ഐപിഎസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് 24കാരിയായ സുശ്രീയുടെ ആദ്യ നിയമനം.
2017ലാണ് സുശ്രീ സിവിൽ സർവീസ് യോഗ്യത നേടിയത്. 22ആം വയസ്സിൽ, 151ആം റാങ്കോടെയാണ് അവർ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. അച്ഛൻ സുനിൽ കുമാർ സിആർപിഎഫ് ഉദ്യോഗസ്ഥനായിരുന്നു. ജോലിയിൽ നിന്ന് വോളണ്ടറി റിട്ടയർമെൻ്റ് എടുത്താണ് അദ്ദേഹം മകൾക്ക് പിന്തുണയുമായി എത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സീനിയർ സെക്യൂരിറ്റി ഓഫീസർ ആയി ജോലി ചെയ്തയാളാണ് സുനിൽ കുമാർ.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിവിൽ സർവീസിനായി പഠനം ആരംഭിച്ച സുശ്രീ ചിട്ടയായ പഠനത്തിലൂടെയാണ് ഐപിഎസ് സ്വന്തമാക്കിയത്. കഴിഞ്ഞ നാലു വർഷമായി മകളോടൊപ്പം ‘കട്ടക്ക്’ അച്ഛനും ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിനുറെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിലെ ലൈബ്രറി മകളുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അച്ഛൻ സുനിൽകുമാർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here