Advertisement

ആലപ്പുഴ കുടിവെള്ള പദ്ധതി ക്രമക്കേട്; ജലഅതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ കൂട്ട് നിന്നതിനുള്ള തെളിവുകൾ പുറത്ത്

November 13, 2019
Google News 0 minutes Read

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടിന് ജലഅതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ കൂട്ട് നിന്നതിനുള്ള തെളിവുകൾ പുറത്ത്. നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരന് സംരക്ഷണം നൽകിയത് ജലഅതോറിറ്റി എംഡിയുടെ ഓഫീസ്, കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ ആവർത്തിച്ചുള്ള ആവശ്യം ജലഅതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

കുടിവെള്ള പദ്ധതിയുടെ മൂന്നാം ഭാഗത്ത് നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെതിരെ ആലപ്പുഴ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനിയർ പലതവണ റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് റിപ്പോർട്ട് നൽകിയത്.
നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനാൽ കരാർ കാലാവധി കഴിയും മുൻപ്  ഒന്നരകിലോമീറ്ററിൽ അടിക്കടി പൊട്ടലുണ്ടാകുന്നു. പൈപ്പ് പൂർണമായി മാറ്റിസ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ മറുപടി നൽകുന്നില്ല. പൈപ്പ് കമ്പനിയെയും കരാറുകാരനെയും കരിമ്പട്ടികയിൽപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കണം. തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

എന്നാൽ, തിരുവനന്തപുരത്തേക്കും കൊച്ചിയിലെ മേഖലാ ഓഫീസിലേക്കും നിരന്തരം അയച്ച റിപ്പോർട്ടുകളിൽ ഒരു നടപടി പോലും ഇതുവരെ ഉണ്ടായില്ല. കരാർ കാലാവധി നിലനിൽക്കെ ജലഅതോറിറ്റി തന്നെ ലക്ഷങ്ങൾ മുടക്കി തുടർച്ചയായി ഉണ്ടായ പൈപ്പ് പൊട്ടലിന്റെ അറ്റകുറ്റപ്പണികൾ ചെയ്തതും, ഈ തട്ടിപ്പ് പുറത്തു വരാതിരിക്കാനാണെന്ന സംശയവും ഇതോടെ ബലപ്പെടുനുണ്ട്. ജലഅതോറിറ്റിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്നാണ് വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടു. സുപ്രണ്ടിംഗ് എഞ്ചിനിയറുടെ റിപ്പോർട്ട് പ്രകാരം വിവാദ കരാറുകാരന് പിന്നീട് ഒരു ജോലിയും നൽകാൻ പാടില്ലെന്നിരിക്കെയാണ് പൈപ്പ് പൂർണമായി മാറ്റിസ്ഥാപിക്കാനുള്ള ജോലികൾ വീണ്ടും അതേ കരാറുകാരനെ തന്നെ നൽകി. മന്ത്രിസഭാ യോഗം എല്ലാം വിശദമായി പരിശോധിച്ചെന്നു പറയുമ്പോഴും സൂപ്രണ്ടിംഗ് എഞ്ചിനീയർ അയച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ ചർച്ചയ്ക്കു വരാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here