ഭര്‍ത്താവ് ഉപദ്രവിക്കുന്നു… രക്ഷിക്കണം; സഹായം അഭ്യര്‍ത്ഥിച്ച് യുവതി

ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ വീഡിയോ. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുകയാണെന്നും എങ്ങനെയെങ്കിലും തന്നെയും കുട്ടികളെയും രക്ഷിക്കണമെന്നും ആവശ്യപ്പെടുന്നത്.

യുഎഇയിലെ ഷാര്‍ജയിലാണ് താന്‍ താമസിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. യുവതിയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ പാടുകളും ചോര ഒലിക്കുന്നതുമായി കാണാം. അത്യാവശ്യമായി സഹായം വേണം. എനിക്ക് ഇനി ഷാര്‍ജയില്‍ താമസിക്കേണ്ട. ഇന്ത്യയിലേക്ക് തിരിച്ചുവരണം.  എന്റെ രണ്ടുകുട്ടികള്‍ക്കൊപ്പം എനിക്ക് ഇന്ത്യയിലെ വീട്ടിലേക്ക് വരണം. എന്നാണ് യുവതി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

രണ്ട് വീഡിയോകളാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റതായും പറയുന്നുണ്ട്. മുഹമ്മദ് ഖിസറുള്ള എന്നാണ് ഭര്‍ത്താവിന്റെ പേരെന്നും ട്വീറ്റില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More