കെ ആര്‍ പ്രേമകുമാര്‍ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയര്‍

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തി യുഡിഎഫ്. എഴുപത്തിമൂന്നില്‍ 37 വോട്ടുകള്‍ നേടി പശ്ചിമ കൊച്ചിയില്‍ നിന്നുള്ള കെ ആര്‍ പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമകൊച്ചിയില്‍ നിന്നുള്ള കെ ആര്‍ പ്രേമകുമാര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
73 അംഗ കൗണ്‍സിലില്‍ എതിര്‍ സ്ഥാനാര്‍ത്ഥി കെ ജെ ആന്റണിക്ക് 34 വോട്ടുകളാണ് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്നും മേയര്‍ സൗമിനി ജെയിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കെ ആര്‍ പ്രേമകുമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here