Advertisement

മലപ്പുറം റവന്യൂ ജില്ലാ കായികമേളാ വേദിയില്‍ കായികാധ്യാപകരുടെ പ്രതിഷേധം

November 13, 2019
Google News 0 minutes Read

മലപ്പുറം റവന്യൂ ജില്ലാ കായികമേളാ വേദിയില്‍ കായികാധ്യാപകര്‍ പ്രതിഷേധിച്ചു. കായികാധ്യാപകര്‍ക്കെതിരെയുള്ള അവഗണന തുടരുന്നതിനെതിരെയായിരുന്നു പ്രതിഷേധം. വേതന വര്‍ധനവ്, കായികാധ്യാപകരെ ജനറല്‍ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അധ്യാപകരുടെ പ്രതിഷേധം. ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ചതോടെ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചുവെങ്കിലും പ്രതിഷേധത്തിനു ശേഷം മത്സരങ്ങള്‍ നടത്തുന്നതിനുള്ള അവസരം അധ്യാപകര്‍ തന്നെ ഒരുക്കി നല്‍കി.

ഇന്ന് രാവിലെയാണ് കായികാധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. യുപി, ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്‌പെഷ്യലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറല്‍ അധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകര്‍ സമരം നടത്തുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. കണ്ണൂരില്‍ അടുത്തയാഴ്ച നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയിലും പ്രതിഷേധിക്കാനാണ് അധ്യാപകരുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here