ഫോണില്‍ ഈ ആപ്ലിക്കേഷനുകളുണ്ടോ…? ഉടനെ ഡിലീറ്റ് ചെയ്‌തോളൂ

ഫോണിനെ അപകടകരമായ രീതിയില്‍ ബാധിക്കാവുന്ന ആപ്ലിക്കേഷനുകളെ തടയാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തയാറെടുക്കുന്നു. ഇതിനായി മൂന്ന് മൊബൈല്‍ സെക്യൂരിറ്റി കമ്പനികളുമായി ചേര്‍ന്ന് ഗൂഗിള്‍ നടത്തിയ പരിശോധനയില്‍ ഫോണിനെ അപകടകരമായ രീതിയില്‍ ബാധിക്കാവുന്ന ആപ്ലിക്കേഷനുകളെ കണ്ടെത്തി.
ഗെയിമുകളുമായും ക്യാമറയുമായും ബന്ധപ്പെട്ട ചില ആപ്ലിക്കേഷനുകള്‍ ഫോണിനെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. പരിശോധനയുടെ ഭാഗമായി പ്രശ്‌നമുള്ളവയെന്ന് കണ്ടെത്തിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യും. എന്നാല്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ ആപ്ലിക്കേഷനുകളുടെ മൊത്തം ഡൗണ്‍ലോഡുകളുടെ എണ്ണം മൂന്ന് ദശലക്ഷത്തിലധികം കടന്നിട്ടുണ്ട്.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഈ അപ്ലിക്കേഷനുകളിലേതെങ്കിലുമുണ്ടെങ്കില്‍, എത്രയും വേഗം ഡിലീറ്റ് ചെയ്യുന്നതാവും നല്ലത്. ഗൂഗിള്‍ നടത്തിയ പരിശോധനയില്‍ പ്രശ്‌നമുള്ളവയെന്ന് കണ്ടെത്തിയ ആപ്ലിക്കേഷനുകള്‍ ഇവയാണ്.
1. ട്രൂ ലവ് കാല്‍ക്കുലേറ്റര്‍
2. ട്രിപ്പി എഫക്ടറ്റ്‌സ്; ഫോട്ടോ ആന്‍ഡ് ക്യാമറ ഫില്‍റ്റേഴ്‌സ്
3. ടാറ്റൂ മേക്കര്‍
4. ടാറ്റൂ എഡിറ്റര്‍; ഫോട്ടോ ആന്‍ഡ് ക്യാമറ എഫക്ട്
5. സ്‌മോക്ക് എഫക്ട്
6. സ്‌മോക്ക് എഫക്ട് ആര്‍ട്ട്
7. സ്ലൈസ് മാസ്റ്റര്‍
8. സ്‌കള്‍ ഫെയ്‌സ്; ഫോട്ടോ ആന്‍ഡ് ക്യാമറ എഫക്ട്‌സ്
9. ഷൂട്ട് ഇറ്റ്
10. റണ്ണിംഗ് ദിനോസര്‍
11. റൂളിംഗ് ദി ഡിഫറന്‍സ്
12. റിവേഴ്‌സ് വീഡിയോ എഡിറ്റിംഗ്
13. പിക്‌സല്‍ എഫക്റ്റ്; ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് ഓവര്‍ലേ ആര്‍ട്ട്
14. ഫോട്ടോ സ്‌മോക്ക് എഫക്റ്റ്
15. ഫോട്ടോ ഓവര്‍ലേയ്‌സ്
16. ഫോട്ടോ ബ്ലെന്റര്‍
17. നിയോണ്‍ ലൈറ്റ് ഫോട്ടോ എഡിറ്റര്‍ – മാജിക് എഫക്റ്റ്
18. മ്യൂസിക്കല്‍ റോളിംഗ് റോഡ്
19. മ്യൂസിക്കല്‍ ബോള്‍സ്
20. മ്യൂസിക്ക് വീഡിയോ മേക്കര്‍
21. മോട്ടോര്‍ സൈക്കിള്‍ ബൈക്ക് റേസ്
22. മാസ്റ്റര്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍
23. മാജിക്ക് വീഡിയോ എഡിറ്റിംഗ്
24. മാജിക്ക് സൂപ്പര്‍ പവര്‍; മൂവീസ് സ്‌പെഷ്യല്‍ എഫക്റ്റ്
25. മാജിക്ക് പെന്‍സില്‍ സ്‌കെച്ച് എഫക്റ്റ്
26. മാഗസിന്‍ ഫോട്ടോ എഡിറ്റര്‍
27. മാഗസിന്‍ കവര്‍ മേക്കര്‍
28. മാഗസിന്‍ കവര്‍ സ്റ്റുഡിയോ
29. ലവ് ടെസ്റ്റ് 2019
30. ലവ് പെയര്‍
31. ഹൗസ് പെയിന്റിംഗ്
32. ഹൗസ് ഡ്രോയിംഗ് കളര്‍ പെയിന്റ്
33. ഗോസ്റ്റ് പ്രാങ്ക്
34. ഗ്യാലക്‌സി ഓവര്‍ലേ ബ്ലെന്റര്‍
35. ഫണ്ണി ഫേക്ക്
36. ഫ്‌ളോ പോയിന്റ്‌സ്
37. ഡൈനാമിക് ബാക്ഗ്രൗണ്ട്
38. കട്ട് പെര്‍ഫക്റ്റ്‌ലി
39. കളര്‍ സ്പ്ലാഷ് ഫോട്ടോ എഫക്റ്റ്
40. ക്ലൗണ്‍ മാസ്‌ക്
41. ക്യാറ്റ് റിയല്‍ ഹെയര്‍കട്ട്‌സ്
42. ബുള്ളറ്റ് മാസ്റ്റര്‍
43. ബബിള്‍ എഫക്റ്റ്
44. ബ്ലെര്‍ ഇമേജ് ഫോട്ടോ
45. ബ്യൂട്ടീഫുള്‍ ഹൗസ് പെയിന്റ്
46. ബോള്‍സ് ഔട്ട് പസില്‍
47. ബോള്‍സ് എസ്‌കേപ്പ്
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ – ഗാഡ്ജറ്റ്‌സ് നൗ)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here