ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം; സാമ്പത്തിക -സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താൻ ബ്രിക്‌സ് ഉച്ചകോടിക്കാവുമെന്ന് പ്രധാനമന്ത്രി

അംഗ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക -സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താൻ ബ്രിക്‌സ് ഉച്ചകോടിക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തിയ മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബൊൽസനാരോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
‘പുത്തൻ ഭാവിക്കായി സാമ്പത്തിക വളർച്ച’ എന്നാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ,ശാസ്ത്രം,സാങ്കേതിക വിദ്യ എന്നീമേഖലയിൽ ലോകത്തെ അഞ്ച്
പ്രധാന സാമ്പത്തിക ശ്കതികൾക്കിടയിൽ ബന്ധം ശക്തമാക്കുകയാണ് ബ്രിക്‌സ് ഉച്ചകോടി പ്രധാനമായും ലക്ഷ്യമിടുന്നത്.
ഷി ജിൻ പിങുമായി പ്രധാനമന്ത്രി കഴിഞ്ഞമാസം തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ച പുതിയ ഊർജം നൽകിയെന്ന് പ്രധാനമന്ത്രി യോഗത്തിൽ പ്രതികരിച്ചു. പുടിനുമായുള്ള ചർച്ചയിൽ 2025 ലേക്ക് ലക്ഷ്യമിട്ട 25 ബില്യൺ ഡോളറിന്റെ വ്യാപാരം ഇപ്പോൾ നേടാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സംതൃപ്തി അറിയിച്ചു. ബ്രസീലിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ 2020ലെ റിപ്പബ്ലിക് ദിനത്തിലേക്ക് മുഖ്യ അതിഥിയായി ക്ഷണിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here