ലൈവ് ന്യൂസ് റിപ്പോർട്ടിംഗിനിടെ ഐസ്‌ക്രീം ‘അടിച്ചുമാറ്റി’ യുവാവ്; വൈറലായി വീഡിയോ

ലൈവ് റിപ്പോർട്ടിംഗിനിടെ ഐസ്‌ക്രീം മോഷ്ടിച്ച് യുവാവ്. ഫോക്‌സ് സ്‌പോർട്‌സിന്റെ ലൈവ് റിപ്പോർട്ടിംഗിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ട്വിറ്ററിലൂടെ മാത്രം കണ്ടത് മൂന്ന് മില്യൺ പേരാണ്.

നവംബർ 12നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്‌പോർട്‌സ് റിപ്പോർട്ടറുടെ ലൈവ് റിപ്പോർട്ടിംഗിനിടെയാണ് പിന്നണിയിൽ രസകരമായ ഈ കാഴ്ച നടക്കുന്നത്. റിപ്പോർട്ടറുടെ പിന്നിൽ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന ഒരു യുവാവ് തൊട്ടടുത്ത് സുഹൃത്തുമായി സംസാരിച്ചുനിന്ന വ്യക്തിയിൽ നിന്നും ‘കൂളായി’ ഐസ്‌ക്രീം മോഷ്ടിക്കുകയായിരുന്നു.

അൽപ്പം കഴിച്ച ശേഷം ഐസ്‌ക്രീം തിരികെ നൽകാനാണ് ഇയാൾ കരുതിയിരുന്നത്. എന്നാൽ മോഷ്ടാവ് ഐസ്‌ക്രീം തിരികെ നൽകാനായി ശ്രമിച്ചപ്പോൾ കൈയ്യിൽ ഐസ്‌ക്രീം ഇല്ലെന്ന കാര്യം ഐസ്‌ക്രീമിന്റെ ഉടമ മനസ്സിലാക്കി. ഇതുകണ്ടതോടെ മോഷ്ടാവ് ഐസ്‌ക്രീമുമായി കടന്നുകളയുകയായിരുന്നു. കാഴ്ചക്കാരിൽ ചിരി പടർത്തിയ ഈ വീഡിയോ ഇഎസ്പിഎൻ, കരോലീന ഹറികെയ്ൻസ് എന്നീ ട്വിറ്റർ പേജുകളും പങ്കുവെച്ചിട്ടുണ്ട്.

‘ഈ നൂറ്റാണ്ടിലെ മോഷണം’ എന്നാണ് വീഡിയോയ്ക്ക് ട്വിറ്ററാറ്റികൾ നൽകിയിരിക്കുന്ന തലക്കെട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More