Advertisement

വെട്ടിനിരത്തപ്പെട്ട് കേരളത്തിലെ കണ്ടൽകാടുകൾ; 700 സ്‌ക്വയർ കിമി വിസ്തീർണത്തിൽ നിന്ന് വെറും അമ്പതിലേക്ക് ചുരുങ്ങി

November 14, 2019
Google News 1 minute Read

ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ. എന്നിട്ടും കണ്ടൽകാടുകൾ നിർദാക്ഷിണ്യം വെട്ടിനിരത്തപ്പെടുകയാണ്. 1950-60 കാലഘട്ടക്കിൽ 700 സ്‌ക്വയർ കിമി ഉണ്ടായിരുന്ന കണ്ടൽ കാടുകൾ നിലവിൽ 50 സ്‌ക്വയർ കിമി മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 2017ൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഇതിന്റെ പശ്ചാത്തലത്തിൽ കണ്ടൽകാടുകൾ സംരക്ഷിക്കാൻ കേരള വന മൃഗസംരക്ഷണ വിഭാഗം ‘മാംഗ്രൂവ് ആന്റ് മറൈൻ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷന്’ രൂപംകൊടുക്കാനുള്ള പ്രാഥമിക നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. മണ്ണൊലിപ്പ് തടയുന്നതിൽ വലിയ പങ്കുവഹിക്കുന്ന കണ്ടൽകാടുകൾ വിവിധയിനം പക്ഷി മൃഗാധികളുടെ ആവാസകേന്ദ്രംകൂടിയാണ്. മാത്രമല്ല അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രിക്കുന്നതിൽ കണ്ടൽകാടുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

Read Also : വീട്ടുവളപ്പിലും, മട്ടുപ്പാവിലും ജൈവ പച്ചക്കറി കൃഷി ചെയ്ത് കുട്ടികര്‍ഷകര്‍

സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തതോടെ കണ്ടൽകാടുകൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനം മൃഗ സംരക്ഷണ വകുപ്പ് ഡിവിഷണൽ ഓഫീസർ രാജു കെ ഫ്രാൻസിസ് പറയുന്നു.

സംസ്ഥാനത്തൊട്ടാകെ 1748 ഹെക്ടെയർ കണ്ടൽകാടുകളാണ് ഉള്ളത്. ഭൂവുടമകളുടെ സമ്മതപ്രകാരം പണം നൽകി ഭൂമി ഏറ്റെടുത്ത് അവിടെ സ്ഥിതി ചെയ്യുന്ന കണ്ടൽകാടുകൾ സംരക്ഷിക്കാൻ സർക്കാർ തയാറാണെന്നും, അതല്ലെങ്കിൽ സ്വകാര്യ വ്യക്തികൾക്ക് ഈ കണ്ടൽകാടുകൾ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകാൻ തയാറാണെന്നും കെ രാജു പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here