ഉറങ്ങുന്നതിനിടെ നിറം മാറുന്ന നീരാളി; സ്വപ്നം കാണുകയാണെന്ന് ശാസ്ത്രകാരന്മാർ: വീഡിയോ

നിറം മാറാൻ കഴിവുന്ന ഒട്ടേറെ ജീവികൾ ഭൂമിയിലുണ്ട്. അവകളിൽ ഏറ്റവും പ്രശസ്തമായ രണ്ട് ജീവികളാണ് ഓന്തും നീരാളിയും. അടിക്കടി വാക്ക് മാറ്റുന്നവരെ ഓന്തെന്നു പോലും നമ്മൾ വിശേഷിപ്പിക്കാറുണ്ടല്ലോ. ഓന്ത് നിറം മാറുന്നത് നമ്മളിൽ പലരും പല തരത്തിൽ കണ്ടിട്ടുണ്ടാവും. ചിലർ നേരിട്ടും മറ്റു ചിലർ വീഡിയോകളിലും മറ്റും ആ അത്ഭുതം കണ്ടവരാവും. എന്നാൽ നീരാളി നിറം മാറുന്നത് ഒട്ടേറെപ്പേർ കണ്ടിരിക്കാൻ സാധ്യതയില്ല. കടലിനടിയിൽ ജീവിക്കുന്നതു കൊണ്ട് തന്നെ ആളെ കാണാൻ കിട്ടുക അല്പം പ്രയാസമാണ്. എങ്കിലും വീഡിയോ ഫുട്ടേജുകളിലൂടെ ചിലരെങ്കിലും നീരാളി നിറം മാറുന്നത് കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ നീരാളിയുടെ വളരെ സവിശേഷകരമായ ഒരു നിറം മാറലാണ് ഇപ്പോൾ ശാസ്ത്രകാരന്മാരുടെ ശ്രദ്ധയാകർഷിക്കുന്നത്.

ഉറങ്ങുന്നതിനിടെ നിറം മാറുന്ന നീരാളിയാണ് ശാസ്ത്രകാരന്മാരുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു തവണയല്ല, പലതവണയാണ് നീരാളി നിറം മാറുന്നത്. ഗ്രേ നിറത്തിൽ നിന്ന് മഞ്ഞ നിറത്തിലേക്കും മഞ്ഞയിൽ നിന്ന് വെള്ള നിറത്തിലേക്കുമൊക്കെ നീരാളി നിറം മാറുന്നുണ്ട്. ‘ഒക്ടോപ്പസ്; മേക്കിംഗ് കോൺടാക്ട്’ എന്ന പിബിഎസിൻ്റെ പുതിയ ഡോക്യുമെൻ്ററിക്കായി ചിത്രീകരിച്ച വീഡിയോ ഫുട്ടേജിലാണ് ഈ അവിസ്മരണീയ ദൃശ്യം പതിഞ്ഞത്. നീരാളി സ്വപ്നം കാണുകയാണെന്നും അതുകൊണ്ടാണ് നിറം മാറുന്നതെന്നുമാണ് വിഷയത്തിൽ ശാസ്ത്രകാരന്മാരുടെ വിശദീകരണം. നിറം മാറുന്ന രീതി പഠിച്ച് നീരാളി കാണുന്ന സ്വപ്നം ഏതാണെന്നും ശാസ്ത്രകാരന്മാർ വിശദീകരിക്കുന്നുണ്ട്.

“ഒരു ഞണ്ടിനെ കണ്ടപ്പോൾ അവളുടെ (നീരാളി) നിറം മാറാൻ തുടങ്ങി. എന്നിട്ട് അവൾ ഇരുണ്ട നിറത്തിലായി. കടലിൻ്റെ അടിത്തട്ടിൽ നിന്ന് പുറത്തു കടക്കുമ്പോഴാണ് സാധാരണ ഇങ്ങനെ സംഭവിക്കുക. അവൾ ഒരു ഞണ്ടിനെ പിടിച്ചത് സ്വപ്നം കണ്ടിട്ടുണ്ടാവും. എന്നിട്ട് ആരാലും ശല്യപ്പെടാതെ ഇരുന്ന് അത് കഴിക്കുന്നതും കണ്ടിട്ടുണ്ടാവും. അവൾ സ്വപ്നം കാണുകയായിരുന്നുവെങ്കിൽ അതാവും സ്വപ്നം”- ശാത്രകാരന്മാർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More