പത്താം ക്ലാസ് തോറ്റ വിദ്യാർത്ഥി നിർമിച്ച വിമാന മാതൃക കണ്ട് ഞെട്ടി ജനം; നിർമിച്ചിരിക്കുന്നത് 35 വിമാന മാതൃകകൾ

റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 35 വിമാന മാതൃകകൾ നിർമിച്ച് പതിനേഴുകാരൻ. പത്താം ക്ലാസിലെ എല്ലാ വിഷയങ്ങൾക്കും തോറ്റ ഗുജറാത്ത് സ്വദേശിയായ പ്രിൻസ് പഞ്ചാൽ ആണ് തന്റെ കഴിവുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഫ്‌ളെക്‌സിൽ നിന്നും ബാനറിൽ നിന്നുമാണ് പ്രിൻസ് വിമാന മാതൃകകൾ നിർമിച്ചിരിക്കുന്നത്.
ഗുജറാത്തിലെ വഡോദര സ്വദേശിയാണ് പ്രിൻസ്. മുത്തച്ഛനാണ് തന്റെ പ്രചോദനമെന്ന് പ്രിൻസ് പറയുന്നു. ‘പത്താം ക്ലാസിലെ ആറ് വിഷയങ്ങൾക്കും തോറ്റ ഞാൻ വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു. ഇന്റർനെറ്റ് നോക്കിയാണ് വിമാനമുണ്ടാക്കാൻ പഠിക്കുന്നത്.
വിമാനം നിർമിക്കുന്നത് എങ്ങനെയെന്ന് ഞാൻ യൂട്യൂബിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.’ പ്രിൻസ് പറഞ്ഞു.
പത്താം ക്ലാസിലെ എല്ലാ വിഷയത്തിലും ജയിക്കണമെന്നാണ് പ്രിൻസിന്റെ ആഗ്രഹം. എന്നാൽ പഠിക്കാനിരിക്കുമ്പോൾ തലയ്ക്ക് കനം തോന്നുകയാണെന്നും പ്രിൻസ് പറയുന്നു. ‘താരെ സമീൻ പർ’ പയ്യൻ എന്നാണ് പ്രിൻസിനെ പ്രദേശവാസികൾ വിളിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here