മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ കട്ടപ്പനയിൽ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണു

കട്ടപ്പനയിൽ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നു വീണു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.

വാരാഘോഷത്തിന് എത്തിയ അംഗങ്ങൾ മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് തന്നെ രജിസ്‌ട്രേഷൻ നടപടികൾ ഏറെ കുറേ പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അംഗങ്ങൾ ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ കൗണ്ടർ പൂർണമായും തകർന്നുവീഴുകയായിരുന്നു. ആളുകൾ ഹാളിൽ കയറിയതിനാൽ വൻ ദുരന്തം ഒഴിവായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More