Advertisement

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ച് വളരും

November 14, 2019
Google News 0 minutes Read

കഞ്ഞിവെള്ളം കൊണ്ട് എന്തൊക്കെ ചെയ്യാം? പുത്തൻ തലമുറയിലെ വീടുകളിൽ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാർത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.

മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ? മുടി ളരാനും താരൻ പോകാനും ഒക്കെ ബെസ്റ്റാണ് കഞ്ഞിവെള്ളം. എന്നാൽ കഞ്ഞിവെള്ളത്തിൽ മറ്റൊരു ചേരുവ കൂടി ചേർത്താൽ ഈ മിക്സിന് വെറും കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളുണ്ട്.

ആ ചേരുവ എല്ലാ അടുക്കളയിലും ഉള്ള ഉലുവയാണ്. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നല്ലേ… ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ പുതർത്തി വെക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റ് വച്ചതിന് ശേഷം കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണമിഷ്ടമല്ലെങ്കിൽ ചെമ്പരത്തി താളിയോ ഷാംപൂവോ ഇതിന് ശേഷം ഉപയോഗിക്കാം.

ഇങ്ങനെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ തലയ്ക്ക് നല്ല തണുപ്പും കിട്ടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമാണിത്. കാശ് കളയാതെ മുടി സംരക്ഷിക്കാമെന്ന് മാത്രമല്ല, കഞ്ഞിവെള്ളം വേസ്റ്റാവുകയുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here