Advertisement

ശബരിമല പുനഃപരിശോധനാ വിധി സ്വാഗതാര്‍ഹം: കുമ്മനം രാജശേഖരന്‍

November 14, 2019
Google News 0 minutes Read

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കുമ്മനം രാജശേഖരന്‍. ദീര്‍ഘനാളുകളായി നടക്കുന്ന നിയമയുദ്ധം ആശ്വാസകരമായ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്. ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കുന്നത് ശബരിമല പ്രധാന വിഷയമാണെന്നതിന്റെ ബോധ്യത്തിലാണ്. ഏഴംഗ ബെഞ്ചിന്റെ വിധി വരുന്നതുവരെ യുവതി പ്രവേശനത്തില്‍ കേരള സര്‍ക്കാര്‍ ധൃതിപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here