ജഗതിയുടെ മകൾ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഭാവി വരന്റെ കൈ ചേർത്തുപിടിച്ചുള്ള ചിത്രവും ശ്രീലക്ഷ്മി പങ്കുവച്ചു.
‘ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’ എന്ന് കുറിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ചിത്രം പങ്കുവച്ചത്. വൈകാതെ താൻ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും ശ്രീലക്ഷ്മി പറഞ്ഞു. നിരവധി പേർ ശ്രീലക്ഷ്മിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here