ഇന്നത്തെ പ്രധാന വാർത്തകൾ (14-11-2019)

ശബരിമലയിൽ യുവതീ പ്രവേശനം വിലക്കാനൊരുങ്ങി സർക്കാർ

ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണ . വിധിയിൽ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടർ നടപടികളെന്നാണ് സർക്കാർ നിലപാട്.

താഹ ഫൈസലും പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വരെയാണ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. അതേസമയം കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ കടുത്ത നടപടികൾ വേണ്ടി വരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ കടുത്ത നടപടികളും കൂടുതൽ സർക്കാർ സഹായവും വേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയ അവസ്ഥയാണ് കെഎസ്ആർടിസി യുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ശബരിമല: പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തന്നെ; വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷം പരിഗണിക്കും

ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പായില്ല. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി ഏഴ് വിഷയങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കൈമാറി. ഈ വിഷയങ്ങളിൽ വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷമായിരിക്കും പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തുടരും. അതേസമയം, യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28 ലെ ഉത്തരവ് തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More