Advertisement

ജനകീയ പ്രക്ഷോഭം; ഹോങ്കോങ് കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ

November 15, 2019
Google News 1 minute Read

ഹോങ്കോങിൽ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇതാദ്യമായി സാമ്പത്തികമാന്ദ്യം. കഴിഞ്ഞ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവുണ്ടായി. സെപ്റ്റംബറോടെ അവസാനിച്ച പാദത്തിൽ 3.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹോങ്കോങ് സർക്കാരാണ് രാജ്യം സാമ്പത്തികമാന്ദ്യത്തിലാണെന്ന് സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവിട്ടത്. തുടർച്ചയായ രണ്ടാം പാദത്തിലും ജിഡിപിയിൽ കുറവുണ്ടായി. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ 3.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിലെ ജിഡിപിയെക്കാൾ 2.9 ശതമാനം കുറവാണ്. ജനകീയ പ്രക്ഷോഭത്തെത്തുടർന്നുള്ള തുടർച്ചയായ സംഘർഷങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

പ്രക്ഷോഭത്തെത്തുടർന്ന് വ്യാപാര-വാണിജ്യകേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെട്ടത് സാമ്പത്തികരംഗത്ത് തിരിച്ചടിയായി. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതും ജിഡിപിയുടെ ഇടിവിന് കാരണമായെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. തുടർച്ചയായി എട്ട് വർഷം ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയ നഗരമാണ് ഹോങ്കോങ്. കഴിഞ്ഞ ഓഗസ്റ്റിൽ ഹോങ്കോങ് സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 16 വർഷത്തിനിടിയിലെ ഏറ്റവും കുറഞ്ഞ് 36 ലക്ഷത്തിലെത്തി. 2018 ഓഗസ്റ്റിൽ ഇത് 59 ലക്ഷമായിരുന്നു.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരെ കഴിഞ്ഞ ജൂണിലാണ് ഹോങ്കോങിൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് വിവാദ നിയമം പിൻവലിച്ചെങ്കിലും നിലവിലെ ഭരണാധികാരിയും ചൈനാ അനുകൂലിയുമായ ക്യാരി ലാം രാജി അടക്കമുള്ള ആവശ്യവുമായി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here