പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി കാലാവധി നീട്ടാൻ പൊലീസ് ആവശ്യപ്പെടും

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും 11 മണിക്ക് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പൊലീസ് തുടർക്കസ്റ്റഡി ആവശ്യപ്പെടാൻ സാധ്യത.
Read Also: പന്തീരാങ്കാവ് അറസ്റ്റ്: പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഐഎം റിപ്പോർട്ട്
അതിനിടെ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം ഇരുവരെയും കോഴിക്കോട് എത്തി ചോദ്യം ചെയ്തു. എന്നാൽ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നാണ് സൂചന.
അതേസമയം നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും ആലോചന. നാളെ നടക്കുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ലഘുലേഖകളോ പുസ്തകങ്ങളോ യുഎപിഎ നിയമം ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നും ‘മാവോയിസം സിന്ദാബാദ്’ എന്ന് വിളിക്കുന്നത് യുഎപിഎ ചുമത്താൻ കഴിയുന്ന കുറ്റമല്ലെന്നും ആണ് പ്രതികളുടെ വാദം. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here