‘നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രിംകോടതി, എന്തുകൊണ്ട് അയോധ്യ, ശബരിമല വിഷയത്തിൽ അത് പാലിക്കുന്നില്ല ? : സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രിംകോടതി, എന്തുകൊണ്ട് അയോധ്യ, ശബരിമല വിഷയത്തിൽ അത് പാലിക്കുന്നില്ലെന്ന് യെച്ചൂരി ചോദിച്ചു.
ഹിന്ദു രാഷ്ട്രം ലക്ഷ്യംവച്ചുള്ള നീക്കങ്ങൾ നടക്കുന്ന രാജ്യത്ത് ഇന്ത്യൻ ഭരണഘടന മുമ്പെങ്ങുമില്ലാത്ത ഭീഷണി നേരിടുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു. നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് മുത്തലാക്ക് വിഷയത്തിൽ പറഞ്ഞ സുപ്രീംകോടതി എന്തുകൊണ്ട് അയോധ്യ, ശബരിമല വിഷയത്തിൽ അത് പാലിക്കുന്നില്ലെന്ന് ചോദ്യമാണ് യെച്ചൂരി മുന്നോട്ട് വച്ചത്.
Read Also : സുപ്രിംകോടതി വിധിയിൽ വ്യക്തതയില്ല; യുവതികൾ വന്നാൽ സർക്കാരിന് സംരക്ഷണം നൽകേണ്ടി വരുമെന്ന് എ പദ്മകുമാർ
കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ജസ്റ്റിസ് കെ ചന്ദ്രു, പ്രമുഖ മത പണ്ഠിതരായ ഉമ്മർ ഫൈസി, ഐ പി അബ്ദുൾ സലാം എന്നിവരും ഫാ. മാത്യൂസ് വാഴക്കുന്നം, രാമഭദ്രൻ അടക്കം രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേരും സമ്മേളനത്തിൽപങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here