Advertisement

രാജ്യത്ത് ദാരിദ്രം വർധനവ് വിശദീകരിക്കുന്ന സർക്കാർ റിപ്പോർട്ട് പുറത്ത്

November 16, 2019
Google News 1 minute Read

രാജ്യത്ത് ദാരിദ്രം വർധിച്ചതായി വിശദീകരിക്കുന്ന സർക്കാർ പൂഴ്ത്തി വച്ച സ്ഥിതി വിവരകണക്ക് പുറത്ത്. ഏതാനും വർഷങ്ങൾക്കിടെ രാജ്യത്ത് ദാരിദ്ര്യം മുമ്പത്തെക്കാളും കൂടിയെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക എജൻസിയായ എൻഎസ്ഒയുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഗ്രാമീണമേഖലയിൽ ഭക്ഷ്യ ഉപയോഗം 10 ശതമാനം കുറഞ്ഞതായും നാല് പതിറ്റാണ്ടിനിടെ ജനങ്ങൾ ചെലവഴിക്കുന്ന പ്രതിമാസ തുകയിൽ ആദ്യമായി കുറവുണ്ടായതായും റിപ്പോർട്ട് സ്ഥാപിയ്ക്കുന്നു. അഞ്ചുവർഷത്തിനിടെ പൗരന്മാരുടെ ചെലവഴിക്കൽ തുകയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സർവേയിലെ പ്രധാന കണ്ടെത്തൽ.

ജൂലൈ 2017നും ജൂൺ 2018നും ഇടയിൽ തയാറാക്കിയ റിപ്പോർട്ട് 2019 ജൂണിൽ പ്രത്യേക സമിതി അംഗീകരിച്ചെങ്കിലും സർക്കാറിന് തിരിച്ചടിയാകുമെന്നതിനാൽ പുറത്തുവിട്ടില്ല. പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 2011-12ലെ പ്രതിമാസ ചെലവിൽ നിന്ന് 2017-18 ആകുമ്പോഴേക്കും 3.7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2011-12 കാലയളവിൽ ശരാശരി 1501 രൂപയാണ് പ്രതിമാസം ചെലവഴിച്ചിരുന്നതെങ്കിൽ 2017-18 ആയപ്പോഴേക്കും അത് 1446 രൂപയിലേക്ക് കുറഞ്ഞു. ഉപഭോഗത്തിലുണ്ടായ കുറവ് ദാരിദ്ര്യം കൂടുന്നതിന്റെ സൂചനയാണിത്.

ഗ്രാമീണമേഖലയിൽ ചെലവാക്കൽ തുകയിൽ 8.8 ശതമാനമാനം കുറവുണ്ടായി. എന്നാൽ, നഗരങ്ങളിൽ ഇതേ തുകയിൽ രണ്ട് ശതമാനം വർധിച്ചു. 2011-12 കാലയളവിൽ ഗ്രാമങ്ങളിൽ ജനങ്ങൾ ഭക്ഷണത്തിനായി പ്രതിമാസം 643 രൂപ ചെലവഴിച്ചിരുന്നിടത്ത് 2017-18 ആയപ്പോഴേക്കും 580 രൂപയിലേക്ക് കുറഞ്ഞു. നഗരങ്ങളിൽ 2011-12ൽ 943 രൂപയായിരുന്നു ഭക്ഷണത്തിന് ചെലവാക്കിയിരുന്നതെങ്കിൽ 2017-18ൽ അത് 946 ലേക്ക് ഉയരുകയും ചെയ്തു. നേരിയ വർധന ഇക്കാലയളവിലുണ്ടായി. നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിന് തൊട്ടുപിന്നാലെയും ചരക്ക് സേവന നികുതി നടപ്പാക്കിയ വർഷമായിരുന്നു സർവേ. ആഗോള എണ്ണപ്രതിസന്ധി മൂലം 1972-73 കാലഘട്ടത്തിലാണ് മുമ്പ് പ്രതിമാസ ചെലവഴിക്കൽ തുക കുറഞ്ഞിട്ടുള്ളത്. ആഭ്യന്തര ഭക്ഷ്യപ്രതിസന്ധി രൂപപ്പെട്ട 1960 തിന് സമാനമാണ് സാഹചര്യം. റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യത്ത് ദാരിദ്ര്യം കൂടിയെന്ന വസ്തുത ശരിവെക്കുന്നതാണെന്ന ആക്ഷേപം  കേന്ദ്രസർക്കാരിന് മേൽ ചാർത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here