ഐഎഫ്എഫ്‌ഐ 20-ന് ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പ് 20-ന് ആരംഭിക്കും. 28 വരെ ഗോവയിലാണ് മേള നടക്കുന്നത്. 2004 മുതല്‍ മേളയുടെ സ്ഥിരം വേദിയാണ് ഗോവ.
76 രാജ്യങ്ങളില്‍ നിന്നായി 200-ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 8000-ലധികം ആളുകളാണ് മേളയില്‍ പങ്കെടുക്കാനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
ബുധനാഴ്ച വൈകിട്ട് ബോളിവുഡ് താരം അമിതാബ് ബച്ചന്‍ മേള ഉദ്ഘാടനെ ചെയ്യും. രജനീകാന്തിന് പ്രത്യേക സുവര്‍ണ ജൂബിലി ഐക്കണ്‍ പുരസ്‌കാരം സമ്മാനിക്കും. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാബ് ബച്ചനും സമ്മാനിക്കും.
ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് തെരഞ്ഞെടുത്തിടുള്ളത്. ഇതില്‍ 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും നിന്നുമാണ്. മലയാളത്തില്‍ നിന്നും മേളയില്‍
മനു അശോകന്റെ ഉയരെ, ടികെ രാജീവ് കുമാറിന്റെ കോളാമ്പി എന്നിവയുമുണ്ട്.
1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈനായി പണമടയ്ക്കാത്തവര്‍ക്ക് ചെയ്യാത്തവര്‍ക്ക് മേളയുടെ ഓഫീസില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
iffi, 50th international filim festival of india, november 20-28
Amitabh bachan, Rajinikanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here