Advertisement

സംസ്ഥാന സ്കൂൾ കായിക മേള; ലോംഗ്‌ജംപിൽ ദേശീയ റെക്കോർഡ് തകർത്ത് ആൻസി

November 16, 2019
Google News 0 minutes Read

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ലോംഗ്‌ജംപിലെ ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ലാണ് ആ​ൻ​സി റെക്കോ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടിയത്. 6.24 മീ​റ്റ​ർ ദൂ​രമാണ് ആൻസി ചാടിയത്.

ഏഴ് ഫൈനലുകൾ പൂർത്തിയാകുമ്പോൾ രണ്ട് വീതം സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം 18 പോയിൻ്റുമായി പാലക്കാടാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ട് സ്വർണ്ണമടക്കം 10 പോയിൻ്റുള്ള എറണാകുളം രണ്ടാമതുണ്ട്.

തൃ​ശൂ​ർ നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ൻ​സി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ്ര​ഭാ​വ​തി​യും ദേ​ശീ​യ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി. 6.05 മീ​റ്റ​ർ ദൂ​ര​മാ​ണ് പ്ര​ഭാ​വ​തിയുടെ ദൂരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here