100 മീറ്ററിൽ ഫോട്ടോഫിനിഷ്; മീറ്റിലെ വേഗക്കാരനായി സൂര്യജിത്ത് ആർകെ

സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരമായി സൂര്യജിത്ത് ആർകെ. ഫോട്ടോഫിനിഷിലാണ് സൂര്യജിത്ത് ഫിനിഷ് ചെയ്തത്. പാലക്കാട് ബിഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് സൂര്യജിത്ത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ സൂര്യജിത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തത് തിരുവനന്തപുരം സായിയിലെ ആകാശൻ വർഗീസ് ആണ്.

പെൺകുട്ടികളിലെ വേഗമേറിയ താരമായത് ആൻസി സോജനാണ്. 12.05 സെക്കൻഡിലാണ് ആൻസി ഫിനിഷ് ചെയ്തത്. നേരത്തെ ലോംഗ് ജമ്പിലും സ്വർണ്ണം നേടിയിരുന്ന ആൻസി മീറ്റിലെ ആദ്യ ഇരട്ട സ്വർണ്ണവും കുറിച്ചിരുന്നു. ലോംഗ് ജമ്പിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെയാണ് സ്വർണ്ണം നേടിയത്. 6.24 മീ​റ്റ​ർ ദൂ​രമാണ് ആൻസി ചാടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top