ആൻസി സോജന് ഇരട്ട സ്വർണ്ണം; രണ്ടാമത്തെ മെഡൽ 100 മീറ്ററിൽ

സംസ്ഥാന സ്കൂൾ മീറ്റിലെ വേഗമേറിയ പെൺ താരമായി ആൻസി സാജൻ. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ആൻസി രണ്ടാം സ്വർണ്ണം കുറിച്ചത്. 12.05 സെക്കൻഡിലാണ് ആൻസി ഫിനിഷ് ചെയ്തത്.
മീറ്റ് റെക്കോർഡോഡെയാണ് ആൻസി സ്വർണ്ണം നേടിയത്. 2015ൽ ഉഷ സ്കൂളിലെ ജിസ്ന മാത്യൂ സ്ഥാപിച്ച 12.08 എന്ന റെക്കോർഡാണ് ആൻസി തിരുത്തിയത്.
നേരത്തെ ലോംഗ് ജമ്പിലും സ്വർണ്ണം നേടിയ ആൻസി ഇതോടെ ഇരട്ട സ്വർണ്ണമാണ് സ്വന്തമാക്കിയത്. മീറ്റിലെ ആദ്യ ഇരട്ടസ്വർണ്ണമാണിത്. ലോംഗ് ജമ്പിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെയാണ് സ്വർണ്ണം നേടിയത്. 6.24 മീറ്റർ ദൂരമാണ് ആൻസി ചാടിയത്.
തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാർഥിനിയാണ് ആൻസി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News