ജെഎൻയുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം

sitharam yechuri

ജെഎൻയുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം. ജെഎൻയുവിൽ നടത്തുന്നത് മോദി മോഡൽ അടിയന്തരാവസ്ഥയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഎപിഎ വിഷയത്തിൽ സിപിഐഎം നിലപാട് യെച്ചൂരി വീണ്ടും ആവർത്തിച്ചു. യുഎപിഎയ്ക്ക് എതിരാണ് സിപിഐഎമ്മെന്ന് യെച്ചൂരി പറഞ്ഞു. പക്ഷെ രാജ്യത്ത് യുഎപിഎ നിലനിൽക്കുന്നുണ്ട്. യുഎപിഎയുടെ ഇരകളിൽ അധികവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിലെ പാർട്ടി നേതാക്കൾക്ക് യുഎപിഎയിലുള്ള പാർട്ടി നിലപാട് നന്നായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More