കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 15 വരെ വൈദ്യുതി വിതരണം തടസപ്പെടും

കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 15 വരെ വൈദ്യുതി വിതരണം തടസപ്പെടും. വെള്ളിമാടുകുന്ന്, കോ​വൂ​ർ, പൊ​റ്റ​മ്മ​ൽ, മാ​ങ്കാ​വ്, പ​ന്തീ​രാ​ങ്കാ​വ്, അ​രീ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാണ് വൈദ്യുതി വിതരണം തടസപ്പെടുക. വൈ​ദ്യു​തി വി​ത​ര​ണം ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം ആ​റി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ്ണ​മാ​യോ ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ഴി​ക്കോ​ട് ട്രാ​ൻ​സ്ഗ്രി​ഡ് ഡി​വി​ഷ​ൻ എ​ക്സ്ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Read Also : കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ; ഉദ്ഘാടനം നാളെ

കെഎസ്ഇ​ബി​യു​ടെ ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ല്ല​ളം 220 കെവി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നും മേ​പ്പ​യൂ​ർ 110 കെവി സ​ബ് സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള 110 കെവി ലൈ​നി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടക്കുകയാണ്. 55.52 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ലൈ​നി​ന്‍റെ കൊ​യി​ലാ​ണ്ടി സ​ബ്സ്റ്റേ​ഷ​ൻ മു​ത​ൽ വെ​സ്റ്റ്ഹി​ൽ സ​ബ് സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള 44 കി​ലോ​മീ​റ്റ​ർ ലൈ​ൻ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വെ​സ്റ്റ്ഹി​ൽ സ​ബ്സ്റ്റേ​ഷ​ൻ മു​ത​ൽ ന​ല്ല​ളം സ​ബ്സ്റ്റേ​ഷ​ൻ വ​രെ​യും ഉ​ള്ള ലൈ​നി​ന്‍റെ ശേ​ഷ വ​ർ​ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ലൈ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാണ് വെ​സ്റ്റ്ഹി​ൽ, ചേ​വാ​യൂ​ർ, മാ​ങ്കാ​വ്, പു​തി​യ​റ, ന​ല്ല​ളം സ​ബ്സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള 11 കെ​വി ഫീ​ഡ​റു​ക​ൾ വ​ഴി വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളി​മാ​ട്കു​ന്ന്, കോ​വൂ​ർ, പൊ​റ്റ​മ്മ​ൽ, മാ​ങ്കാ​വ്, പ​ന്തീ​രാ​ങ്കാ​വ്, അ​രീ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക് ഷ​ൻ പ​രി​ധി​യി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈദ്യുതി വിതരണം തടസപ്പെടുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More