സംസ്ഥാന സ്‌കൂൾ കായികോത്സവം; നടത്ത മത്സരത്തിൽ കോഴിക്കോടിന്റെ നന്ദന ശിവദാസിന് മീറ്റ് റെക്കോർഡ്

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ നടത്ത മത്സരത്തിൽ കോഴിക്കോടിന്റെ നന്ദന ശിവദാസിന് മീറ്റ് റെക്കോർഡ്. നടത്ത മത്സരത്തിന്റെ മറ്റ് വിഭാഗങ്ങളിൽ പാലക്കാടും കണ്ണൂരും സ്വർണ്ണം നേടി.

സീനിയർ ഗേൾസിന്റെ 3000 മീറ്റർ നടത്ത മത്സരത്തിലാണ് കോഴിക്കോട് കട്ടിപ്പാറ സ്‌കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോഡോടെ സ്വർണ്ണം നേടിയത്. 14 മിനിറ്റ് 35 സെക്കന്റ് കൊണ്ടാണ് നന്ദന ഫിനിഷ് ചെയ്തത്.

പാലക്കാടാണ് രണ്ടാമതെത്തിയത്. ജൂനിയർ ബോയ്‌സിന്റെ 5000 മീറ്റർ നടത്തത്തിൽ പാലക്കാട് മാത്തൂർ സ്‌കൂളിലെ പ്രവീൺ കെ.പിക്കാണ് സ്വർണ്ണം. കണ്ണൂർ എളയാവൂർ സ്‌കൂളിലെ മുത്തുരാജിനാണ് വെള്ളി.

ജൂനിയർ ഗേൾസിന്റ 3000 മീറ്ററിൽ കണ്ണൂർ ജിവിഎച്ച്എസിലെ ആദിത്യ വി.വിക്കാണ് സ്വർണ്ണം.  പാലക്കാട് കല്ലടി സ്‌കൂളിലെ ശീതൾ എം.എസിനാണ് വെള്ളി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top