മാവോവാദി ബന്ധം; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം സ്വദേശിയായ ഉസ്മാനാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഉസ്മാൻ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു.

അലനും താഹയ്ക്കുമൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ യുവാവിന്റെ കൈയിലുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടെന്നും ഇത് ലഭിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഈ ബാഗിൽ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചതെന്നും പൊലീസ് പറയുന്നു.

അതേസമയം, വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പര്യാപ്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. യുഎപിഎ സമിതിയുടെ പരിശോധനയുടേയും ശുപാർശയുടേയും അടിസ്ഥാനത്തിലായിരിക്കും പ്രോസിക്യൂഷൻ അനുമതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More