‘തനാജി: ദ അൺസംഗ് വാരിയർ’; കാജോളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘തനാജി: ദ അൺസംഗ് വാരിയർ’ എന്ന അജയ് ദേവ്ഗൺ ചിത്രത്തിലെ നായിക ഭാര്യ കാജോൾ ആണ്. സ്വാതന്ത്ര സമര പോരാളിയായ തനാജി മലുസരെയായാണ് അജയ് ചിത്രത്തിൽ, സാവിത്രി മലുസരയായി കാജോളും.

ചിത്രത്തിലെ കാജോളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇതുവരെ അഭിനയിച്ചതിൽ നിന്നും തികച്ചും വേറിട്ട കഥാപാത്രമായാണ് കാജോൾ ഈ സിനിമയിൽ.

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അജയ് ദേവ്ഗണും ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ്. 2020 ജനുവരി 10ന് സിനിമ റിലീസ് ചെയ്യും. നാളെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More