കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ് ) അഞ്ചാം പതിപ്പ് 2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫെസ്റ്റിന്റെ ഭാഗമാകും. ‘പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയമാണ് ഇക്കുറി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നാല് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഫെസ്റ്റ് ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ സാംസ്‌കാരിക സമ്മേളനവും അതിവേഗം വളരുന്ന സാഹിത്യോത്സവവുമാണ്. എഴുത്തുകാരെയും വായനക്കാരെയും ഒരുമിച്ചു കൊണ്ടു വരുന്ന ഫെസ്റ്റ് ചര്‍ച്ചക്കും വിനോദത്തിനും വഴി തുറക്കുന്നതാണ്.
ബുക്കര്‍ പ്രൈസ് ജേതാക്കള്‍, ഓസ്‌കാര്‍ ജേതാക്കള്‍, ജ്ഞാനപീഠ പുരസ്കാര ജേതാക്കള്‍, ബഹിരാകാശയാത്രികര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സ്റ്റേറ്റ് ലീഡേഴ്‌സ്, ഫിലിം-തിയറ്റര്‍ രംഗത്തെ പ്രമുഖര്‍, കലാകാരന്മാര്‍, ഡിസൈനര്‍മാര്‍, മാധ്യമ വ്യക്തിത്വങ്ങൾ, കായിക മേഖലയിലെ പ്രമുഖര്‍, നയതന്ത്രജ്ഞര്‍, വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള താരങ്ങള്‍ തുടങ്ങിയവർ ഫെസ്റ്റില്‍ പങ്കെടുക്കും
സാഹിത്യം, കല, സിനിമ, സംസ്‌കാരം, നൃത്തം, സംഗീതം, പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ഫെസ്റ്റിലുണ്ടാവും. പ്രമുഖ കലാകാരന്മാര്‍, അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, എഴുത്തുകാര്‍, ചിന്തകര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ ഫെസ്റ്റിന്റെ ഭാഗമായി ജനുവരി രണ്ടാം വാരം കോഴിക്കോട്ടെത്തും. ദലൈലാമ, ജെഫ്രി ആര്‍ച്ചര്‍, തസ്ലിമ നസ്രീന്‍, ഹസന്‍ മിന്‍ഹാജ, ഭൂട്ടാന്‍ രാജവംശത്തിന്റെ പ്രതിനിധി തുടങ്ങിയവര്‍ അഞ്ചാമത് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. .
പൊതുജനങ്ങള്‍ക്ക് ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. www.keralalitfest.com ല്‍ രജിസ്റ്റര്‍ ചെയ്യാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here