മരട് ഫ്‌ളാറ്റ് കേസ്; മരട് പഞ്ചായത്ത് മുൻ യുഡി ക്ലർക്ക് ജയറാം നായിക് കീഴടങ്ങി

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ മരട് പഞ്ചായത്ത് മുൻ യുഡി ക്ലർക്ക് ജയറാം നായിക് കീഴടങ്ങി. പ്രതിയെ ഡിസംബർ മൂന്നുവരെ കോടതി റിമാന്റ് ചെയ്തു.

നിലവിൽ ആരൂർ പഞ്ചായത്ത് സെക്രട്ടറിയാണ് ജയറാം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെത്തിയാണ് ജയറാം കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം കീഴടങ്ങിയത്.

Read Also : മരട് ഫ്ളാറ്റ് പൊളിക്കൽ: പരിസരവാസികൾക്കുള്ള ഇൻഷുറൻസ് പ്രാഥമിക നടപടികൾ ഒരാഴ്ചക്കകം

അതേസമയം, മരട് ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്കുള്ള ഇൻഷുറൻസിന്റെ പ്രാഥമിക നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫ്‌ളാറ്റുപൊളിക്കലിനുള്ള പ്രാഥമികനടപടികൾ പത്തുദിവസത്തിനകം പൂർത്തിയാക്കാനാവുമെന്നും യോഗം വിലയിരുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More