സ്റ്റൈലിഷ് ലുക്കിൽ പ്രിയാ വാര്യർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

നടി പ്രിയാ വാര്യറുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പച്ച വൺ ആം ഡ്രസ് അണിഞ്ഞ പ്രിയയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുറത്തുവിട്ടിരിക്കുന്നത്.

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് പ്രിയ. ചിത്രത്തിലെ കണ്ണിറുക്കൽ രംഗമാണ് പ്രിയയെ സെൻസേഷൻ ആക്കിയത്. ദേശീയ ശ്രദ്ധ വരെ നേടിയ ഈ താരം അതിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഡാർ ലവ് പുറത്ത് വന്നതിന് പിന്നാലെ നിരവധി വിവാദങ്ങളുമുണ്ടായി. ചാനൽ ചർച്ചയിൽ പ്രിയ വാര്യരെ കുറിച്ച് ചോദിച്ചപ്പോൾ നടി നൂറിൻ ഷെരീഫ് നൽകിയ മറുപടി ഏറെ ചർച്ചയായിരുന്നു. തങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നുമില്ലെന്നും ഷൂട്ടിംഗ് സെറ്റിലും കാര്യമായ സൗഹൃദമൊന്നുമില്ലായിരുന്നു എന്നായിരുന്നു നൂറിൻ പറഞ്ഞത്. പ്രിയ ആകെ മാറിപ്പോയെന്നാണ് സംവിധായകൻ ഒമർ ലുലുവും ചാനൽ ചർച്ചയിൽ പറഞ്ഞത്. ഇത് ചർച്ചയായതിന് പിന്നാലെ പ്രിയ ഇരുവർക്കുമെതിരെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

“Eyes of bronze,sight of gold.”-said someone👀

A post shared by Priya Prakash Varrier💫 (@priya.p.varrier) on

‘സത്യങ്ങൾ ഞാൻ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാൻ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കർമ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങൾ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല.’ പ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

 

View this post on Instagram

 

🔅

A post shared by Priya Prakash Varrier💫 (@priya.p.varrier) on

ശ്രീദേവി ബംഗ്ലാവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 

View this post on Instagram

 

Lookin right at you!

A post shared by Priya Prakash Varrier💫 (@priya.p.varrier) on

 

View this post on Instagram

 

She has the kind of energy that you only have to feel once to remember forever! Ring: @shylebyastha

A post shared by Priya Prakash Varrier💫 (@priya.p.varrier) on

 

View this post on Instagram

 

🌻

A post shared by Priya Prakash Varrier💫 (@priya.p.varrier) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top