നിങ്ങളുടെ ഇഷ്ടത്തിന് ബുള്ളറ്റ് മോഡിഫൈ ചെയ്യാം: അവസരം ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് പുതിയ രീതിയിലേക്ക് മാറ്റാന്‍ താത്പര്യമുള്ളവരായിരിക്കും ഏറെയും. റോയല്‍ എന്‍ഫീല്‍ഡിന്റെ വാഹനങ്ങളില്‍ കസ്റ്റമൈസേഷന്‍ നടത്തുവാന്‍ താത്പര്യമുള്ളവര്‍ക്ക് നിയമപരമായി തന്നെ ഇവ ചെയ്യുന്നതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. ‘മേയ്ക്ക് യുവര്‍ ഓണ്‍’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് പുതിയ ബൈക്കുകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള അവസരമാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നത്. ഫാക്ടറി ഫിറ്റഡായി ആക്സസറികള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നതിനാണ് അവസരം.

Read More:ജാവ പേരക് വിപണിയിലെത്തി; വില 1.94 ലക്ഷം മുതല്‍

വാഹനം ബുക്ക് ചെയ്ത ശേഷം ഉള്‍പ്പെടുത്തേണ്ട ആക്സസറികള്‍ തെരഞ്ഞെടുക്കാം. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിലാണ് മോഡിഫിക്കേഷന്‍ നടത്താന്‍ അവസരമുള്ളത്. ക്ലാസിക് 500, ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി, ഹിമാലയന്‍, തണ്ടര്‍ബേര്‍ഡ്, സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് മോഡലുകളിലും വൈകാതെ സൗകര്യം ഉള്‍പ്പെടുത്തും.

ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിനുള്ള സൗകര്യം. ആറ് നഗരങ്ങളിലായി 141 സ്റ്റോറുകളില്‍ സൗകര്യം ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More