പി മോഹനന്റെ മാവോയിസ്റ്റ് പരാമർശം; അതൃപ്തി പ്രകടിപ്പിച്ച് സീതാറാം യെച്ചൂരി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ വിവാദ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടണമെന്നാണ് സിപിഐഎം നയമെന്ന് യെച്ചൂരി പറഞ്ഞു. അവരുടെ പ്രവർത്തന രീതി ചെറുക്കേണ്ടതുണ്ട്. പക്ഷേ, അവരുടെ പ്രവർത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്നായിരുന്നു മോഹനന്റെ പരാമർശം. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നിൽ കണ്ട് സർക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്നും മോഹനൻ പറഞ്ഞു. താമരശേരിയിൽ നടന്ന കെഎസ്‌കെടിയു പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമർശം.

Read also: കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി : സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More