Advertisement

ഡിസംബറിൽ വലയ സൂര്യഗ്രഹണം; വിസ്മയക്കാഴ്ച കേരളത്തിലും

November 19, 2019
Google News 0 minutes Read

ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണം കേരളത്തിലും ദർശിക്കാം. ഗ്രഹണം ഏറ്റവും വ്യക്തമായി കാണാനാവുന്ന ലോകത്തിലെ തന്നെ മൂന്നു സ്ഥലങ്ങളിലൊന്ന് കേരളത്തിലാണ്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ എന്ന സ്ഥലമാണ് വലയ സൂര്യഗ്രഹണത്തിനു സാക്ഷിയാവുക. മംഗലാപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം കാണാൻ സാധിക്കും. 26നാണ് ഗ്രഹണം സംഭവിക്കുക.

ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെയാവും ഗ്രഹണം ആരംഭിക്കുക. മൂന്നു മിനിട്ട് 12 സെക്കൻഡാവും ഗ്രഹണത്തിൻ്റെ ദൈർഘ്യം. രാവിലെ 8.04ന് ആരംഭിക്കുന്ന ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തും. 11.04നാണ് ഗ്രഹണം അവസാനിക്കുക. കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് എന്നിവയടക്കമുള്ള പ്രദേശങ്ങളിലും ഗ്രഹണം ദൃശ്യമാകും. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ഗ്രഹണം ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here