ഇന്നത്തെ പ്രധാന വാർത്തകൾ (19-11-2019)
http://തമിഴ്‌നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്‌നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസൻ പ്രതികരിച്ചു.
തമിഴ്‌നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്‌നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസൻ പ്രതികരിച്ചു.
ഐഐടി സമരം വിജയം; ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു
ഐഐടി സമരം വിജയിച്ചു. സമരം ചെയ്തിരുന്ന വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾ നിരാഹാര സമരം അനുഷ്ടിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ചത്. ഇതിൽ രണ്ട് ആവശ്യം ഡീൻ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി കിട്ടാത്തത് : തോമസ് ഐസക്ക്
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞു. വിഡി സതീശന്റെ ആരോപണത്തിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രതികരണം.
കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നിൽ കണ്ട് സർക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. താമരശേരിയിൽ നടന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമർശം.
അത്താണി കൊലപാതകം; മുഖ്യപ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന
അത്താണി കൊലപാതകത്തിലെ മുഖ്യപ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന. ബിനു, ലാൽകിച്ചു, ഗ്രിൻഡേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here