കശ്മീർ വിഷയം സംസാരിച്ച പാക് നേതാവിനെതിരെ പ്രതിഷേധം; ഏഷ്യ പസഫിക്ക് ഉച്ചകോടിയിൽ നിന്ന് ബിജെപി നേതാവിനെ പുറത്താക്കി

ഏഷ്യ പസഫിക്ക് ഉച്ചകോടിയിൽ കശ്മീർ വിഷയം സംസാരിച്ച പാക് നേതാവിനെതിരെ പ്രതിഷേധമുയർത്തിയ ബിജെപി നേതാവിനെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി. ഇന്ത്യൻ പ്രതിനിധിയും ബിജെപി നേതാവുമായ വിജയ് ജോളിയെയാണ് കംബോഡിയയിൽ നടന്ന ഉച്ചകോടിയിൽ നിന്ന് പുറത്താക്കിയത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഡപ്യൂട്ടി സ്പീക്കര്‍ കാസിം സൂരിയാണ് തൻ്റെ പ്രസംഗത്തിനിടെ കശ്മീര്‍ വിഷയം എടുത്തിട്ടത്. ഇന്ത്യൻ സർക്കാർ കശ്മീർ താഴ്‌വരയിൽ അക്രമങ്ങൾ അഴിച്ചു വിടുകയാണെന്നും കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും സൂരി പറഞ്ഞു. ഈ പ്രസ്താവനയിൽ പ്രകോപിതനായ ജോളി സദസ്സിൻ്റെ മുൻഭാഗത്തേക്കു വന്ന് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. കശ്മീർ ഈ ഉച്ചകോടിയുടെ വിഷയമല്ലെന്നും ഇത് ശരിയല്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു ജോളിയുടെ പ്രതിഷേധം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More