കൊച്ചി വിമാനത്താവളത്തിൽ ഇന്ന് മുതൽ പകൽ വിമാന സർവീസുകൾ ഉണ്ടാകില്ല

കൊച്ചി വിമാനത്താവളത്തിൽ ഇന്ന് മുതൽ പകൽ വിമാന സർവീസുകൾ ഉണ്ടാകില്ല. വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ വിമാന സർവീസുകൾ ഉണ്ടാകില്ല. നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.

151 കോടി രൂപ ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്.

നിലവിൽ പ്രതിദിനം 420 വിമാന സർവീസുകളാണ് കൊച്ചിയിൽ നിന്നും ഉള്ളത്. പത്ത് വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. 2009 ലാണ് അവസാനമായി റൺവേ നവീകരണം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top