വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കാൻ പൈലറ്റ് വേഷംകെട്ടി ടിക്ക് ടോക്ക് താരം; ഒടുവിൽ പിടി വീണു

വിമാനത്താവളത്തിലെ നീണ്ട ക്യൂവും സുരക്ഷാ പരിശോധനയും ഒഴിവാക്കാൻ പൈലറ്റ് വേഷംകെട്ടി ടിക്ക് ടോക്ക് താരം. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി.  ഡെൽഹിയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്.

കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ യാത്രയാവാനാണ് രാജൻ മഹ്ബൂബാനി ഐജിഐ വിമാനത്താവളത്തിൽ എത്തിയത്. ലുഫ്താൻസ പൈലറ്റായാണ് രാജൻ വേഷംകെട്ടിയത്. രാജൻ പൈലറ്റായി വേഷംകെട്ടി ക്യൂ നിൽക്കുന്നതിൽ നിന്ന് രക്ഷപ്പെടുന്നത് ഇതാദ്യമല്ല. 15 ഫ്‌ളൈറ്റുകളിലാണ് ഇത്തരത്തിൽ രാജൻ യാത്ര ചെയ്തത്.

Read Also : കൊച്ചി വിമാനത്താവളത്തിൽ ഇന്ന് മുതൽ പകൽ വിമാന സർവീസുകൾ ഉണ്ടാകില്ല

ബാങ്കോക്കിൽ നിന്നാണ് രാജൻ വ്യാജ ഐഡി സ്വന്തമാക്കിയത്. രാജനിൽ സംശയം തോന്നിയ സുരക്ഷാ അധികൃതർ ലുഫതാൻസ ഓഫീസിൽ വിളിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഉടൻ തന്നെ ഗേറ്റ് 52ൽ നിന്നും രാജനെ പിടികൂടുകയായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More