റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം. തൊഴില്‍ നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

01-01-1999 മുതല്‍ 20-11-2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിനാണ് അവസരം.

Read More:പ്രവാസികളുടെ പരാതികള്‍ക്ക് ‘ഒരു മിസ്ഡ് കോളില്‍’ പരിഹാരം

രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. 1998 ജനുവരി ഒന്നു മുതല്‍ രജിസ്ട്രേഷന്‍ പുതുക്കാതിരുന്നവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ 2018 ഒക്ടോബര്‍ 31 വരെ സമയം നല്‍കിയിരുന്നു. ഇതിനുശേഷവും രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരവധി അപേക്ഷകള്‍ ഗവണ്‍മെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത് കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top