സിറിയയുടെ റോക്കറ്റ് ആക്രമണം തകർത്തതായി ഇസ്രയേൽ

സിറിയയുടെ റോക്കറ്റ് ആക്രമണം തകർത്തതായി ഇസ്രയേൽ. നാല് റോക്കറ്റുകളാണ് ഇസ്രയേൽ അധിനിവേശ പ്രദേശമായ ഗൊലാൻ കുന്നുകളിലേയ്ക്ക് ഇന്ന് രാവിലെ സിറിയ തൊടുത്തത്. എന്നാൽ, റോക്കറ്റുകളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഇസ്രയേൽ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് ഗൊലാൻ കുന്നുകളിലേക്ക് സിറിയ റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചത്. 4 റോക്കറ്റുകളാണ് സിറിയ ഇസ്രയേലിനു നേരെ തൊടുത്തത്. എന്നാൽ, തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് റോക്കറ്റുകളെ തകർത്തതായി ഇസ്രയേൽ സൈന്യം കൂട്ടിച്ചേർത്തു. റോക്കറ്റുകൾ വിക്ഷേപിച്ചത് സിറിയയിൽ നിന്നാണെന്നും ഇസ്രായേൽ വ്യോമസേന സ്ഥിരീകരിച്ചു. അതേസമയെ, ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല.

1967 ലെ യുദ്ധത്തിലാണ് സിറിയയുടെ ഭൂവിഭാഗമായ ഗൊലാൻ കുന്നുകൾ ഇസ്രയേൽ പിടിച്ചെടുത്തത്. ഈ പ്രദേശം സിറിയയുടേതാണെന്ന നിലപാടാണ് അന്താരാഷ്ട്ര സമൂഹത്തിനുള്ളത്. പലകുറി ആവശ്യപ്പെട്ടിട്ടും ഈ പ്രദേശം സിറിയയ്ക്ക് തിരികെ നൽകാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള പ്രദേശം ഏകദേശം 1000 ചതുരശ്ര കിലോമീറ്റിൽ ഒതുങ്ങുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top