ബസ് ഓടിക്കുന്നതിനിടെ ഗാനമേള; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പൊലീസ്

ബസ് ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് വീഡിയോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

തിരക്കേറിയ റോഡിലൂടെ ബസ് ഓടിക്കുമ്പോഴായിരുന്നു ഡ്രൈവറുടെ പ്രകടനം. ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ച് മറ്റേ കയ്യിൽ മൈക്ക് പിടിച്ച് പാടുന്ന ‘ഗാനമേള ഡ്രൈവറുടെ’ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരോ വിരൽ മീട്ടി എന്ന ഗാനമാണ് ഡ്രൈവർ പാടിയത്.

Read Also : അച്ഛനെ തല്ലിയ മകനെ അറസ്റ്റ് ചെയ്ത് ട്രോളുമായി കേരളാ പൊലീസ്

മുമ്പ് വിനോദയാത്രയ്ക്കിടെ പെൺകുട്ടികളെക്കൊണ്ട് ഗിയർ മാറ്റിച്ച ഡ്രൈവറുടെ ലൈസൻസ് പൊലീസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാട്ട് പാടിയ ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

kerala police, viral video‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More