മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം ആറ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി

മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം ആറ് ദിവസങ്ങൾക്ക് ശേഷം കണ്ടെടുത്തു. മഹാരാഷ്ട്ര അകോല ജില്ലയിൽ നിന്നുള്ള തുളസീറാം ഷിണ്ഡെയാണ് കൃഷി നശിച്ചതിന്റെ നിരാശ മൂലം തൂങ്ങി മരിച്ചത്.

വനത്തിനുള്ളിൽ നിന്നാണ് തുളസീറാമിന്റെ മൃതദേഹം കണ്ടെത്തിയത്. തുളസീറാമിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സോയാബീൻ കർഷകനായിരുന്ന തുളസീറാമിന്റെ നാലേക്കർ കൃഷി മഴയിൽ നശിച്ച് പോയിരുന്നതായി കുടുംബം പൊലീസിനോട് പറഞ്ഞു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നും ബന്ധുക്കൾ പറയുന്നു. തുളസീറാമിന്റെ മരണത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top