Advertisement

‘ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ’; രോഗത്തോട് പൊരുതി മിമിക്രി കലാകാരൻ രാജീവ് കളമശേരി; സഹായമഭ്യർത്ഥിച്ച് നിർമാതാവ്

November 20, 2019
Google News 2 minutes Read

എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായുമെല്ലാം ഒരു കാലത്ത് മിമിക്രി വേദികളിൽ നിറഞ്ഞു നിന്ന കലാകാരനാണ് രാജീവ് കളമശേരി. എന്നാൽ രാജീവിന്റെ സ്വകാര്യ ജീവിത്രം അത്ര സന്തോഷകരമല്ല. അധികമാരും അറിയാത്ത ലോകത്ത് രോഗത്തോട് പൊരുതി ജീവിക്കുകയാണ് രാജീവ് കളമശേരി. രാജീവിന് സഹായമഭ്യർത്ഥിച്ച് നിർമാതാവ് ശാന്തിവിള ദിനേശും രംഗത്തെത്തി.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലാണ് രാജീവെന്നും അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും ശാന്തിവിള ദിനേശ് ഫേസ്ബുക്കിൽ കുറിച്ചു.

സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും പണം കണ്ടെത്തുന്നതിനുള്ള ഓട്ടത്തിലാണ്. എ.കെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു. ചെയ്യാം എന്ന മറുപടിയും ലഭിച്ചിട്ടുണ്ട്. രാജീവിനെ സ്‌നേഹിക്കുന്നവർ ചെറിയ തുക നൽകി പിന്തുണയ്ക്കണമെന്നും ശാന്തിവിള ദിനേശ് അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി എ.കെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!

രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!

പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medictiy യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി. അടിയന്തിരമായി ആൻജിയോപ്‌ളാസ്റ്റി ചെയ്യണം …….

സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
എ.കെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി എ.കെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……

രാജീവിനെ സ്‌നേഹിക്കുന്നവർ ചെറിയ തുകകൾ എങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….

ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്‌നേഹിക്കുന്ന മനസുകൾ കേൾക്കണം …….

ശാന്തിവിള ദിനേശ്.

A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here