ടൂറിസ്റ്റ് ബസിന്റെ പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾ മരണപ്പെട്ടു

കൊല്ലം കടയ്ക്കൽ സ്വാമിമുക്കിൽ ടൂറിസ്റ്റ് ബസ് തിരിക്കുന്നതിനിടെ അപകടം അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരണപ്പെട്ടു. വെള്ളാറുവട്ടം സ്വദേശി സാനുവും കോട്ടപ്പുറം സ്വദേശി ഷാനു മാണ് മരിച്ചത്. ബസ് അലക്ഷ്യമായി റിവേഴ്സ് എടുക്കവേ അമിത വേഗതയിൽ വന്ന ബൈക്ക് ബസ്സിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതര പരിക്കേറ്റ രണ്ടുപേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിയപ്പേഴേക്കും സനു മരണപ്പെട്ടു. ശേഷം ഷാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ഷാനും മരണപ്പെട്ടിരുന്നു. രാത്രി 8 മണിയോടു കൂടി ആയിരുന്നു സംഭവം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More