Advertisement

സഞ്ജു ഇല്ല; പന്ത് തുടരും: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

November 21, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. അതേ സമയം, മോശം ഫോം തുടരുന്ന ഋഷഭ് പന്ത് ടീമിൽ സ്ഥാനം നിലനിർത്തി. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതു മൂലം രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിതിനൊപ്പം മോശം ഫോമിലുള്ള ശിഖർ ധവാനും ടീമിൽ ഇടം നേടിയിട്ടുണ്ട്.

മോശം ഫോമിലുള്ള ഖലീൽ അഹ്മദിനു പകരം മുതിർന്ന താരം ഭുവനേശ്വർ കുമാർ ടീമിലെത്തി. ഏറെ നാളുകൾക്ക് ശേഷം മുഹമ്മദ് ഷമിയും ടി-20 ജേഴ്സി അണിയും. ഇവർക്കൊപ്പം കഴിഞ്ഞ കുറേ സീരീസുകളിൽ പുറത്തിരുന്ന കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തി. ബംഗ്ലാദേശിനെതിരെ ഉജ്ജ്വലമായി പന്തെറിഞ്ഞ ദീപക് ചഹാർ പേസ് ഡിപ്പാർട്ട്മെൻ്റിൽ തുടരും. ഒപ്പം, ശിവം ദുബേയും വാഷിംഗ്‌ടൻ സുന്ദറും ടീമിൽ സ്ഥാനം നിലനിർത്തി. സഞ്ജുവിനൊപ്പം ഷർദ്ദുൽ താക്കൂർ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ പുറത്തായി.

ഏകദിന ടീമിൽ കാര്യമായ മാറ്റങ്ങളില്ല. ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റിനു പിന്നിൽ. തുടർച്ചയായി പരാജയപ്പെടുന്ന ഋഷഭ് പന്തിനു പകരം മുൻ നായകൻ എംഎസ് ധോണിയെ പരീക്ഷിച്ചേക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെകിലും അത് ടീം പ്രഖ്യാപനത്തിൽ കണ്ടില്ല. വിൻഡീസ് പരമ്പരയിൽ ടീമിലുണ്ടായിരുന്ന നവദീപ് സെയ്നിക്ക് പകരം ദീപക് ചഹാർ ടീമിലെത്തി. ഖലീൽ അഹ്മദിനു പകരം ശിവം ദുബേയും കളിക്കും. കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുൽ തുടങ്ങിയവർ ടീമിൽ സ്ഥാനം നിലനിർത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here