ആറുമാസം പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് അവസരം

നഴ്‌സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) യുകെ റിക്രൂട്ട്‌മെന്റിനു അവസരമൊരുക്കുന്നു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് രാജ്യങ്ങളിലെ എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളിലേക്കാണ് നിയമനം.

പ്രതിവര്‍ഷം അഞ്ഞൂറോളം നഴ്‌സുമാരെയെങ്കിലും യുകെയിലേക്ക് റിക്രൂട്ട്‌ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒഡെപെക് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
കരാര്‍ അനുസരിച്ച് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആറുമാസം പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് യുകെയിലെ പ്രമുഖ ആശുപത്രികളില്‍ മൂന്ന് വര്‍ഷം ജോലി ചെയ്യുന്നതിന് അവസരം ലഭിക്കും.

ആകര്‍ഷണീയമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതികതയും അറിവും കരസ്ഥമാക്കുന്നതിന് പദ്ധതി സഹായിക്കും. യുകെയിലേക്ക് പോകാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് മൂന്നു വര്‍ഷം ലീവ് അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://odepc.kerala.gov.in/ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top